Breaking News

ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്നത് മാരക ലഹരിമരുന്നുകൾ; കൊച്ചിയിൽ യുവതിയടക്കം ആറ് പേർ അറസ്റ്റിൽ

Spread the love

കൊച്ചി: ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേർ അറസ്റ്റിൽ. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് എളമക്കരയിലെ ലോഡ്ജിൽ നിന്നും പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതാണ് പിടിയിലായ സംഘത്തിന്റെ രീതി.

കൊക്കയ്ൻ, മെത്താംഫിറ്റമിൻ , ക‌ഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടിയിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ അറസ്റ്റിലായവരാണെന്ന് പൊലീസ് പറയുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്‌ജിൽ പരിശോധന നടത്തിയത്. സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കുമായാണ് ലഹരി ഇവർ എത്തിച്ചത്. ചെറിയ അളവിലുള്ളതാണ് പിടിച്ചെടുത്ത ലഹരിയെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.

You cannot copy content of this page