Breaking News

‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’; ‌2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ തുടച്ചു നീക്കാൻ പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് , ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 പേരാണ് അറസ്റ്റിലായിരിക്കുന്നത്.

കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്. 10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.

കോഴിക്കോട് കമ്മീഷ്ണറുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ കണക്കുകള്‍ ചൂണ്ടികാട്ടിയാണ് വിമർശിച്ചത്. കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി. കാപ്പാ അറസ്റ്റുകള്‍ കുറയുന്നതിനെയും സാമ്പത്തിത തട്ടിപ്പ് കേസുകളുടെ അന്വേഷണം ഊർജ്ജിതമാക്കാത്തിനെയും യോഗത്തിൽ വിമർശിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്ത് നടന്ന അരുംകൊലയും ഇതുമായി ഗുണ്ടാ സംഘങ്ങള്‍ക്കുള്ള ബന്ധവും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

You cannot copy content of this page