പ്രവേശനോത്സവം ജൂണ്‍ മൂന്നിന്; സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്

Spread the love

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് വച്ച് നടക്കും. ജൂണ്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ വച്ച് സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുമെന്ന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പ്രവേശനോത്സവത്തിന് മുന്നോടിയായി സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികള്‍ നടത്തണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

You cannot copy content of this page