പ്രധാനമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസ്താവനയില്‍ ഡോക്ടര്‍ ശശി തരൂരിനെ പിന്തുണച്ച് ബിജെപി. ഇന്ത്യന്‍ എംപിമാര്‍ വിദേശത്തുപോയി ഇന്ത്യക്കും പ്രധാനമന്ത്രിക്കും എതിരെ ആണോ സംസാരിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചോദിച്ചു. രാഷ്ട്രീയ നിരാശയ്ക്ക് പരിധിയുണ്ടെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. അതേസമയം, ശശി തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അ്പതൃപ്തിയുണ്ട്.