തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പതിവൊന്നും തെറ്റാതെ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. സംഘടനകൾ സരത്തിൽ നിന്ന് പിന്നോട്ട് മാറിയിട്ടില്ല. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെ ഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. പൊലീസ് സഹായത്തോടെ ടെസ്റ്റ് നടത്താനുള്ള മോട്ടോര്‍ വാഹന വകുപ്പ് നീക്കവും വിജയിച്ചില്ല.
അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎന്‍ടിയുസി. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡൻ്റ് ചോദിച്ചു.