Breaking News

സംസ്ഥാനത്ത് ചൂട് കുറയുന്നു ; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു

Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് കുറയുന്നു. ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ഉയർന്ന താപനില തിങ്കളാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി വരെ താപനിലയും കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട്.

You cannot copy content of this page