Breaking News

നവകേരള സദസ്സിൽ എൽഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് ബൈപാസ് റോഡ് പൂർത്തീകരണത്തിനായി 3 കോടി 49 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ.

Spread the love

കുറവിലങ്ങാട് :
ബഹു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിൽ എൽഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മറ്റി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് ബൈപ്പാസ് പൂർത്തീകരണത്തിന് നംസ്ഥാന സർക്കാർ 3 കോടി 49 ലക്ഷം രൂപാ അനുവദിച്ചു ഉത്തരവായി.

എൽഡിഎഫ് നൽകിയ നിവേദനത്തെത്തുടർന്നു പുതുക്കിയ എസ്റ്റിമേറ്റ് തയ്യാക്കിയാണ് 3.49 കോടി രൂപാ സർക്കാർ അനുവദിച്ചത്. എസ്റ്റിമേറ്റ് പുതുക്കി തുക അനുവദിക്കുന്നതിന് ബഹു. ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും ഇടപെട്ടിരുന്നു.3.49 കോടി രൂപ അനുവദിച്ച ഇടതുപക്ഷ സർക്കാരിനെ എൽഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു യോഗത്തിൽ എൽഡിഎഫ് കൺവിനർ സിബി മാണി അധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്തംഗം പി സി കുര്യൻ, പഞ്ചായത്തംഗം ഡാർളി ജോജി, സദാനന്ദശങ്കർ, ടി എസ് എൻ ഇളയത് പി.എൻ ശശി, എ എൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

You cannot copy content of this page