ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നു. ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്നലെ മാർപാപ്പയെ പതിവ് സിടി സ്കാൻ പരിശോധനയ്ക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം മാർപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിച്ചിരുന്നു.
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഈമാസം പതിനാലിനാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടുണ്ടായിരുന്നു. ഗസ്സയിലെ ഇടവക വികാരിയുമായി മാർപാപ്പ ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്‌സിസ് ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 88കാരനായ മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
