Breaking News

ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളോ? വിൻ വിൻ W 809 ലോട്ടറി ഫലം ഇന്ന്

Spread the love

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 809 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും.

എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് നടക്കുക. വിൻ വിൻ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

വിൻ വിൻ ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.

You cannot copy content of this page