Breaking News

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം

Spread the love

തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാം ആണ് മരിച്ചത് . സ്‌കൂളില്‍ പ്രോജക്ട് സമര്‍പ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്.

കുട്ടിയെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

പകല്‍ സമയത്ത് സ്‌കൂള്‍ പരിസരത്ത് ഒളിച്ചിരുന്നതിന് ശേഷം രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സ്‌കൂളില്‍ പ്രോജക്ട് സമര്‍പ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്. ഇതുമായി ബന്ധപ്പെട്ട സമ്മര്‍ദമാണോ ആശങ്കയിലേക്ക് നയിച്ചത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

You cannot copy content of this page