ഇടുക്കി: കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയേക്കും. ഇടതുമുന്നണിയിലെ ധാരണ അനുസരിച്ച് അടുത്ത ഊഴം കേരള കോൺഗ്രസ് എമ്മിനാണ്. കേരള കോൺഗ്രസ് എം ഇടുക്കി ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമാണ് രാരിച്ചൻ. വണ്ടൻമേട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു.. ജില്ലാ പഞ്ചായത്തിലെ പതിനാറാംഗ ഭരണസമിതിയിൽ എൽഡിഎഫിന് 10 അംഗങ്ങളും യുഡിഎഫിന് ആറ് അംഗങ്ങളുമാണുള്ളത്. ആദ്യ രണ്ടുവർഷം സിപിഐ പ്രതിനിധിയായ ജിജി കെ ഫിലിപ്പും, തുടർന്ന് സിപിഎം പ്രതിനിധിയായ കെ റ്റി ബിനുവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായിരുന്നു. തുടർന്നുള്ള കാലയളവാണ് കേരള കോൺഗ്രസ് എമ്മിനു ലഭിക്കുക. കുമളി അണക്കര സ്വദേശിയായ രാരിച്ചൻ നീറണാകുന്നേൽ. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് മെമ്പർ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്റർ കൗൺസിൽ മെമ്പർ, അണക്കര വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ്, മേഖലാ പ്രസിഡൻറ് ലയൺസ് ക്ലബ് റീജണൽ ചെയർമാൻ, സോണൽ ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഇടുക്കി ജില്ലാ കളക്ടർ വരണാധികാരി ആയിരിക്കും.
Useful Links
Latest Posts
- രാമപുരം കോളേജിൽടയർ & റോഡ് സുരക്ഷാ ദേശീയ സെമിനാർ നടത്തി.
- ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റവുമായി മാർ ആഗസ്റ്റിനോസ് കോളജ്.തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ എം എം എസ് പരിശീലനം നൽകി
- രാഷ്ട്രപതിയുടെ മുന്നിലെത്തിയ കുറവിലങ്ങാടിന്റെ അഭിമാനം ടാറ്റാ ബിൽഡിംഗ് ഇന്ത്യ ദേശീയ ഉപന്യാസ മത്സരത്തിൽ സിൽവർ മെഡൽ നേടി മരിയ ബാബു
- എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?? കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോ?? ഒരു തെറ്റ് സംഭവിക്കാം, തുടര്‍ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി
- ‘ഞങ്ങള്‍ മത്സ്യവും മാംസവും കഴിക്കും, ബംഗാളികള്‍ എന്ത് കഴിക്കണമെന്ന് പുറത്തുനിന്ന് ആരും തീരുമാനിക്കേണ്ട’!! ദുര്‍ഗാപൂജയില്‍ മാംസാഹാരം വേണ്ടെന്ന ബാഗേശ്വര്‍ ബാബയുടെ ആഹ്വാനത്തിനെതിരെ ബിജെപി അധ്യക്ഷൻ
