Kerala
‘ചെറിയ ചൂരൽ പ്രയോഗം ആവാം’; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി
കൊച്ചി: വിദ്യാർഥിയെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽപ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി. ചൂരൽപ്രയോഗം നടത്തിയതിന്റെ പേരിൽ തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂൾ അധ്യാപകനെതിരേ വിഴിഞ്ഞം പൊലീസെടുത്ത കേസിലെ തുടർനടപടികൾ…
പൊലീസിന്റെ മൂക്കിൻ തുമ്പത്ത് കവർച്ച; തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ മോഷണം, കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തൃശൂർ: തൃശൂരില്‍ ഡിഐജി ഓഫീസിനടുത്ത് കവർച്ച. ഓഫീസിനോട് ചേർന്ന ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. മോഷ്ടാവ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. തൃശ്ശൂർ ഇരട്ടച്ചിറ ശിവക്ഷേത്രത്തിലാണ് കവർച്ച…
ആദ്യ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി, ഇതോടെ 3 കേസുകളിലും ജാമ്യം
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. യുവതിയെ മാനസികമായി…
സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂർണം; മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസില്ല; പലയിടത്തും വാഹനങ്ങൾ തടഞ്ഞു, കട കമ്പോളങ്ങൾ തുറന്നില്ല
തിരുവനന്തപുരം: കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു….
ചാടിയും പറന്നും ഇടി; അടിയോടടി; ടർകിഷ് പാർലമെന്റിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ ഏറ്റുമുട്ടി
ഇസ്താൻബുൽ: ടർകിഷ് പാർലമെന്റിൽ ഭരണ -പ്രതിപക്ഷ പാർട്ടികൾ തമ്മിൽ സംഘർഷം. നീതിന്യായ വകുപ്പിലേക്കുള്ള നിയമനം സംബന്ധിച്ചാണ് ഇരു പാർട്ടികളും തമ്മിൽ സംഘർഷത്തിൽ ഏർപ്പെട്ടത്. ഇരു പാർട്ടി നേതാക്കളും…
കേന്ദ്രാനുമതിക്ക് മുൻപേ പുസ്തകം അന്താരാഷ്ട്ര വിപണിയിൽ;ഗൂഡാലോചന സംശയിച്ച് ഡല്‍ഹി പൊലീസ്
ന്യൂ ഡൽഹി: മുൻ സൈനികമേധാവി മേജർ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി അന്താരാഷ്ട്ര വിപണിയിലെത്തിയെന്ന് നിഗമനം. യുഎസ്, കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ…
മോഷ്ടിച്ച മാല യുവതി വിഴുങ്ങി; വീണ്ടെടുക്കാൻ കാത്തിരുന്ന് പൊലീസ്; സംഭവം നിലമ്പൂരിൽ
മലപ്പുറം: നിലമ്പൂരിൽ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ആഭരണം യുവതി വിഴുങ്ങിയതിനാൽ ആഭരണം വീണ്ടെടുക്കാൻ…
‘കർഷകരും തൊഴിലാളികളും തെരുവിലാണ്, മോദിജി ഇനിയെങ്കിലും അവരെ കേൾക്കുമോ?’; പണിമുടക്കിന് ഐക്യദാർഢ്യവുമായി രാഹുൽ
ന്യൂ ഡൽഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യമാകെയുള്ള ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളും…
ശബരിമല സ്വര്‍ണ്ണക്കൊള്ള; ഡി സുധീഷ് കുമാറിന് ഇ ഡി നോട്ടീസ്
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സ്വര്‍ണ്ണക്കൊള്ളയില്‍…
വൈദ്യുതിലൈനിൽ അബദ്ധത്തിൽ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം
കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹ(12) ആണ് മരിച്ചത്. വീടിന്റെ ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനിൽ…
