Breaking News

”അഭിനയസിദ്ധി കൊണ്ട് ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍”: മമ്മൂട്ടി

Spread the love

മോഹൻലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിന് വിജയാശംസകള്‍ നേർന്ന് മമ്മൂട്ടി. ”ഇത്രകാലം അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ‘.

ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നു. പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി”. എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

റിലീസിന് മൂന്നോടിയായി ചിത്രത്തിന്റെ പ്രിവ്യൂ ഇന്നലെ ചെന്നൈയില്‍ നടന്നു. നടി രോഹിണി, വിജയ് സേതുപതി, മണി രത്നം എന്നിവർക്കൊപ്പം പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലുമൊക്കെ ചിത്രം കാണാൻ എത്തിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‌ത ജിജോയുടെ കഥയെ ആസ്‌പദമാക്കിയാണ് മോഹൻലാല്‍ സിനിമയൊരുക്കിയത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

നാളെയാണ് ബറോസ് ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 47 വർഷം തികയുന്ന തന്റെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നാണ് സിനിമയെക്കുറിച്ച്‌ മോഹൻലാല്‍ പറഞ്ഞത്.

You cannot copy content of this page