പാലക്കാട്: മലമ്പുഴയിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ കാട്ടാന ചരിഞ്ഞു. കൊട്ടേക്കാട് റെയിൽവെ സ്റ്റേഷന് സമീപത്തെ പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം പുലർച്ചെ ആണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ആന ചികിത്സയിരിക്കെ ഇന്ന് വൈകിട്ട് 5 മണിക്കാണ് ചരിഞ്ഞത്.
ആനക്ക് നിസാര പരിക്ക് മാത്രമാണ് ഉള്ളതെന്നായിരുന്നു ആദ്യം വെറ്ററിനറി സർജൻ പരിശോധനയിൽ കണ്ടെത്തിയത്. വലത്തേ പിൻകാലിന്റെ അറ്റത്തായിരുന്നു പരിക്കേറ്റത്. കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവിൽ മരുന്നുകളും മറ്റ് ചികിത്സയും നൽകുന്നുണ്ടായിരുന്നു. തുടർന്ന് ഇന്നലെ ആനയുടെ ആരോഗ്യനില വഷളായതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു.