Breaking News

അടിയന്തരമായി സിറ്റിങ് നടത്തി ജയില്‍മോചിതനാക്കണമെന്ന ആവിശ്യവുമായി കെജ്‌രിവാൾ; ബുധനാഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി .

Spread the love

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ ഇഡി നടപടികളെ ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

അടിയന്തര സിറ്റിങ് നടത്തി തന്നെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, ഹർജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

വ്യാഴാഴ്ചരാത്രി അറസ്റ്റിലായ കോടതി മാർച്ച്‌ 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്പതുതവണ സമൻസ് അയച്ചെങ്കിലും ബോധപൂർവം അവഗണിച്ച കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയുള്ള കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നുവെന്നായിരുന്നു വ്യാഴാഴ്ച കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജയിലിനകത്തായാലും പുറത്തായാലും താൻ രാജ്യത്തെ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്റെ ഭാര്യ സുനിത കെജ്രിവാളിനയച്ച സന്ദേശവും ശനിയാഴ്ച പുറത്തുവന്നിരുന്നു. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരണം. ബി.ജെ.പി പ്രവർത്തകരോട് വെറുപ്പ് പാടില്ല. അവർ നമ്മുടെ സഹോദരീ സഹോദരന്മാരാണ്. ഒരു ജയിലിനും എന്നെ അധികകാലം അഴിക്കുള്ളിലാക്കാൻ കഴിയില്ല. ഞാൻ ഉടൻ പുറത്ത് വന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും-കെജ്രിവാള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
അടുത്ത ബുധനാഴ്ച ഹർജി പരിഗണിക്കുമ്പോൾ ഇ ഡി ഇതേ നിലപാടിൽ ശക്തമായി ഉറച്ചു നിന്നാൽ കേജ്രിവാളിന്റെ മോചനം അനന്തമായി നീളുമെന്നുള്ള സൂചനയാണ് നിയമവൃത്തങ്ങൾ നൽകുന്നത്.

You cannot copy content of this page