Breaking News

ആന്റോ ആന്റണിക്ക് ഓൺലൈൻ മാധ്യമങ്ങളോട് പുച്ഛമാത്രം

Spread the love

പത്തനംതിട്ട – ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോൾ ഓൺലൈൻ മാധ്യമ പ്രചാരണവും ചർച്ചയാകുകയാണ്. പിആർഡി ഇന്ന് പത്തനംതിട്ടയിലെ ഓൺലൈൻ മാധ്യമങ്ങളോടടക്കം ഇലക്ഷൻ റേറ്റ് കാർഡ് ചോദിക്കുന്ന സാഹചര്യം വരെയുണ്ടായി. എന്നിട്ടും യു.ഡി.എഫ് സ്ഥാനാർഥിയായ ആന്റോ ആന്റണിക്ക് ഓൺലൈൻ മാധ്യമങ്ങളോട് പുച്ഛം. നാളെകളിൽ മാത്രം വീട്ടുമുറ്റത്തെത്തുന്ന പത്രത്താളുകളിൽ മാത്രം തന്റെ പ്രസ്താവനയും വാർത്തകളും വന്നാൽ മതിയെന്ന നിലപാടാണ് ആന്റോ ആന്റണിക്കും ഇദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാർക്കുമുള്ളത് എന്നാണു മനസിലാകുന്നത്.ഇതിനെതിരെ കടുത്ത തീരുമാനങ്ങളുമായി മുമ്പോട്ടുപോകുവാനാണ് ഓൺലൈൻ മാധ്യമ മാനേജ്മെന്റ്കളുടെ നീക്കം. ജില്ലയിൽ 100 വരിക്കാർ പോലുമില്ലാത്ത പത്രങ്ങൾക്ക് കൃത്യമായി വാർത്തകൾ നൽകുവാൻ ആന്റോയുടെ ഓഫീസ് ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ എല്ലാ നിമിഷങ്ങളിലും വാർത്താ ചലനങ്ങൾ കൊടുക്കുന്ന ഓൺലൈൻ മാധ്യമങ്ങളോട് അവഗണന.

You cannot copy content of this page