Breaking News

കെഎസ്‌ആര്‍ടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓര്‍ഡിനറി ബസുകളില്‍ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

Spread the love

കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാകും നടപ്പിലാക്കുക എന്ന് തീരുമാനം.

മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ 100 ദിനം ഓര്‍ഡിനറിയിലും അതിന് ശേഷം മറ്റ് ബസുകളിലും നടപ്പിലാക്കാനാണ് ധാരണയിലെത്തിയത്. ആദ്യ 100 ദിനം പദ്ധതി പഠിച്ചതിന് ശേഷമാകും രണ്ടാം ഘട്ടം നടപ്പിലാക്കുക.
ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും തുടക്കത്തിലെ സൗജന്യയാത്ര അനുവദിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെഎസ്‌ആര്‍ടിസി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. അതിനാല്‍ തന്നെ 100 ദിവസങ്ങളില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യയാത്ര പരിമിതപ്പെടുത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും മറ്റ് ബസുകളിലേക്ക് കൂടി ആനുകൂല്യം വ്യാപിപിക്കുന്നത് പരിഗണിക്കുക. ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പിലാക്കുമ്പോള്‍ പ്രതിമാസം 57 കോടിയുടെ അധികബാധ്യതയുണ്ടാക്കുമെന്നാണ് കെഎസ്‌ആര്‍ടിസി കണക്കാക്കുന്നത്.

You cannot copy content of this page