ഡബ്ലിൻ : അയർലണ്ട് മലയാളിയും ,എഴുത്തുകാരനും ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ് നേതാവും ആയ ശ്രീ രാജു കുന്നക്കാടിന്റെ പ്രിയപ്പെട്ട സഹോദരൻ റോയിസ് മാത്യു കുന്നക്കാട്ട് (57) നിര്യാതനായി. റോയിസ് മാത്യു കുന്നക്കാട്ട് കുറച്ച് നാളായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നു . ലൂക്കൻ സീറോ മലബാർ സഭ പിതൃവേദിയുടെ യൂണിറ്റ് പ്രസിഡന്റും റീജണൽ പിതൃവേദിയുടെ PRO യുമാണ് രാജു കുന്നക്കാട്ട് .
വേൾഡ് മലയാളി കൗൺസിൽ, പ്രവാസി കേരള കോൺഗ്രസ്, ലൂക്കൻ മലയാളി കമ്യൂണിറ്റി അയർലൻഡ് എന്നി പ്രമുഖ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവർത്തിക്കുന്ന ശ്രീ രാജു, ഈ വർഷം തന്നെ അദ്ദേഹത്തിന്റെ ഒരു രചനക്ക് പന്ത്രണ്ടിലധികം അവാർഡിന് അർഹനായിരുന്നു .ഡബ്ലിനിലെ സാമൂഹ്യ സാംസ്കാരിക വേദികളിലെ നിറസാന്നിധ്യവും ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും, പ്രമുഖ സാമൂഹ്യപ്രവർത്തകനുമാണ് രാജു കുന്നക്കാട്ട്.
ശ്രീമതി ഏലിയാമ്മ ജോസഫ് (ലുക്കൻ,അയർലൻഡ് ), ശ്രീ രാജു കുന്നക്കാട്ട് (അയർലൻഡ്) , ലേറ്റ് ശ്രീ ജോയ് കുന്നക്കാട്ട് , ഫാദർ ടോമിച്ചൻ കുന്നക്കാട്ട്, വത്സമ്മ കുന്നക്കാട്ട് , അനിൽ കുന്നക്കാട്ട്, സുനിൽ കുന്നക്കാട്ട് എന്നിവരാണ് മക്കൾ. സംസ്കാരം ശനിയാഴ്ച്ച ആനിക്കാട് ഫൊറോനാ പള്ളിയിൽ. റോയിസ് മാത്യു കുന്നക്കാട്ടിന്റെ നിര്യാണത്തിൽ രാജു കുന്നക്കാട്ടിന്റേയും മറ്റ് ബന്ധുക്കളുടെയും ദുഃഖത്തിൽ ഹെറാൾഡ് മീഡിയ കമ്മ്യൂണിക്കേഷൻ പങ്കുചേരുകയും പരേതന്റെ ആദ്മാവിന് നിത്യശാന്തി നേരുകയും ചെയുന്നു
