തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനയച്ച് കത്തില്‍ വിശദീരണവുമായി പിവി അന്‍വര്‍. കേരളത്തിൽ നിന്ന് തൃണമൂലുമായി സഹകരിക്കാൻ താത്പര്യമുള്ള നേതാക്കളുടെ പേര് നൽകിയത് സൂചന മാത്രമായാണ്. ഇവരുമായി ചർച്ച ചെയ്യാൻ ടി എം സി നേതൃത്വം തയ്യാറായില്ല. ഇവരെയൊന്നും വിമാനം പിടിച്ച് ബംഗാളിൽ എത്തിക്കാൻ കഴിയില്ലല്ലോ.
താൻ കൊടുത്ത പട്ടികയിൽ ഉള്ള നേതാക്കൾ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമാണല്ലോ. കോൺഗ്രസുമായി സഹകരിക്കാൻ ടിഎംസി നേതൃത്വം തയ്യാറായില്ല. കത്ത് രഹസ്യ സ്വഭാവത്തിലുള്ളതാണെന്ന് സൂചിപ്പിച്ചിരുന്നു പക്ഷെ തൃണമുല്‍ നേതൃത്വം ചർച്ചക്ക് മുൻകൈ എടുത്തില്ല. രഹസ്യമായി നൽകിയ കത്ത് ചോർത്തിയത് തരം താഴ്ന്ന നടപടിയാണ്.
കത്തില്‍ കത്തില്‍ സൂചിപ്പിച്ച നേതാക്കളില്‍ ചിലര്‍ ഇപ്പോള്‍ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ജി സുധാകരന്‍ , എസ് രാജേന്ദ്രന്‍, പി കെ ശശി എന്നിവരുള്‍പ്പെടെ വലരും സിപിഐഎം വിട്ടു. തന്‍റെ കത്ത് ഒരു സൂചന മാത്രമായിരുന്നു. അതിന്‍റെ രാഷ്ട്രീയം മനസിലാകുന്നവര്‍ക്ക് അത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം അൻവർ ക്ഷണിച്ചിരുന്നതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ A.V ഗോപിനാഥ് പ്രതികരിച്ചു. പാലക്കാട്ടെ വീട്ടിലെത്തി തൃണമൂലിലേക്ക് ക്ഷണിച്ചു.ഒരു വർഷം മുമ്പാണ് ക്ഷണം ലഭിച്ചത്. താൻ പിണറായി വിജയൻ്റെ ആളെന്നും മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും അൻവറിനെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
