Breaking News

‘ജനന സർട്ടിഫിക്കേറ്റ് വ്യാജം, കുംഭമേള വൈറൽ താരം പ്രായ പൂർത്തിയാവാത്ത പെൺകുട്ടി തന്നെ’; വിഎച്ച്പി

Spread the love

കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വിഎച്ച്പി സംസ്ഥാന സെക്രട്ടറി അനിൽ വിളയിൽ. വ്യാജ അഫിഡവിറ്റുകളുടെ സഹായത്തോടെ ആണ് പെൺകുട്ടിയുടെ ജനന സർട്ടിഫിക്കേറ്റ് തയാറാക്കിയതെന്നും അതാണ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വന്നു കല്യാണം കഴിച്ചത്, ആ ക്ഷേത്രത്തിൽ ഇതിനു മുൻപും ഇന്റർ റിലീജിയൻ വിവാഹം നടത്തിയിട്ടുണ്ട്.

ഒരു ജാതി ഒരു മതം എന്ന ഗുരുവാക്യം എന്തോ വലിയ സംഭവം ആണെന്ന് പറഞ്ഞാണ് വിവാഹം നടത്തിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ച ശക്തികൾ ഉണ്ടെന്നും ആദ്യ പരാതി കൊടുത്തത് താൻ ആണെന്നും അനിൽ വിളയിൽ മാധ്യമങ്ങളോട് പറഞ്ഞു. മന്തി കടയുടെ വിഷു പരസ്യം. അസൂത്രിത ശ്രമത്തിന്റെ ഭാഗമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേരളത്തിൽ ലവ് ജിഹാദ് സജീവമായി ഉണ്ടെന്ന് വിഎച്ച്പി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി മിലിന്ദ് എസ് പരാണ്ടെ പറഞ്ഞു. ഇവിടെ ഏറ്റവും വലിയ പ്രശനവും അത് തന്നെ. ലവ് ജിഹാദ് ഇരകളുടെ വിവരം ഉണ്ടോ എന്ന ചോദ്യത്തിന്, എല്ലാവരുടെയും വിവരങ്ങൾ കൈവശം ഉണ്ടെന്നും സ്വകാര്യത കണക്കിൽ എടുത്ത് പുറത്ത് വിടില്ലെന്നും അദ്ദേഹം മറുപടി നൽകി.

You cannot copy content of this page