ലോക്‌സഭയില്‍ പരാജയപ്പെട്ടെങ്കിലും വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഭരണ-പ്രതിപക്ഷ പോര്. വനിതകളുടെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 17 എന്‍ഡിഎയ്ക്ക് കറുത്ത ദിനമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയം എന്നാണ് വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഭരണപക്ഷത്തിനേറ്റ തിരിച്ചടിയെ പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്.ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ വലിയ വിജയമായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരായ വിജയം. ഭരണഘടനയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയം – അവര്‍ വ്യക്തമാക്കി.
ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കം ഇന്നലെ പരാജയപ്പെടുത്തിയെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചപ്പോള്‍ തന്നെ നമ്മള്‍ ഞെട്ടിപ്പോയി. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലായില്ല. എപ്പോഴും അധികാരത്തില്‍ ഇരിക്കാനാണ് ബിജെപി ശ്രമം. അതിന് വേണ്ടി വനിതാ സംവരണം ഉപയോഗിക്കാന്‍ ശ്രമിച്ചു. ബില്‍ വിവരങ്ങള്‍ നല്‍കിയത് ഒരു ദിവസം മുന്‍പ് മാത്രമാണ്. വനിതകളുടെ പേരില്‍ രാഷ്ട്രീയ കളിക്കുള്ള ശ്രമം ആണ് നടന്നത്. രാജ്യത്തെ സ്ത്രീകള്‍ ഇതൊക്കെ കാണുന്നുണ്ട്. ബില്ല് വനിതാ സംവരണത്തിന് വേണ്ടിയല്ല. മണ്ഡല പുനര്‍ നിര്‍ണയത്തിന് വേണ്ടിയാണു കൊണ്ട് വന്നത്. കറുത്ത ദിനം സര്‍ക്കാരിനാണ്. എല്ലാം വനിതകള്‍ കാണുന്നുണ്ട് – പ്രിയങ്കാ ഗാന്ധി പറഞ്ഞു.
നിലവിലെ രീതിയില്‍ വനിതാ സംവരണം നടപ്പിലാക്കാന്‍ പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷം വനിതകള്‍ക്ക് ഒപ്പം. 2023 ല്‍ വനിത സംവരണത്തെ എല്ലാവരും പിന്തുണച്ചു. രാജ്യം മാറിയെന്ന് ബിജെപി മനസിലാകുന്നില്ല. നിങ്ങളുടെ വാക്കുകള്‍ ആരും വിശ്വസിക്കുന്നില്ല. എല്ലാ ഇന്ത്യ സഖ്യ പാര്‍ട്ടികളും ഒറ്റകെട്ടായി പറയുന്നു 2023 ലെ നിയമം നടപ്പിലാക്കൂവെന്ന്. രാജ്യം ഉണര്‍ന്നു കഴിഞ്ഞു ബിജെപിയെ വിശ്വസിക്കാന്‍ സാധിക്കില്ല എന്ന് ജനം മനസ്സിലാക്കി. സ്ത്രീകളും സത്യം തിരിച്ചറിഞ്ഞു – അവര്‍ വ്യക്തമാക്കി.
