Breaking News

ബില്ല് അവതരിപ്പിച്ചശേഷം വിമര്‍ശനം ഉന്നയിക്കാമെന്ന് അമിത്ഷാ; ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ വാക്‌പോര്

Spread the love

ലോക്‌സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബിൽ അവതരിപ്പിച്ചശേഷം വിമര്‍ശനം ഉന്നയിക്കാമെന്ന് അമിത് ഷാ.മുൻപും സമാനമായി ബില്ലുകൾ വന്നിട്ടുണ്ട്. എതിർക്കാൻ വേണ്ടി വന്നത് കൊണ്ടാണ് പ്രതിപക്ഷം കുറ്റം പറയുന്നതെന്ന് അദ്ദേഹം സഭയിൽ വിമർശനം ഉന്നയിച്ചു. ബിൽ അവതരണത്തെ 251 പേർ അനുകൂലിച്ചു 187 പേർ എതിർത്തു.

ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിതെന്നാണ് കെ സി വേണുഗോപാൽ വിമർശിച്ചത്. ബിൽ ആശങ്കപ്പെടുത്തുന്നതെന്ന് കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബിൽ പിൻവലിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ വിമര്‍ശനങ്ങള്‍ ചര്‍ച്ചയിലാകാമെന്നാണ് അമിത് ഷാ പ്രതികരിച്ചത്.

ശക്തമായ പ്രതിഷേധമാണ് വനിതാ സംവരണ ബിൽ പാർലമെന്റിലേക്ക് എത്തിയപ്പോൾ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. വനിതാ സംവരണമല്ല കൃത്യമായ മണ്ഡല പുനർനിർണയം ലക്ഷ്യം വെച്ചുകൊണ്ടാണ് ബിജെപി വരുന്നതെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സമവായത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഭേദഗതിയെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിച്ചു.

You cannot copy content of this page