കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന തെരഞ്ഞെടുപ്പാണിതെന്ന് ഡോ ശശി തരൂർ എംപി. പത്ത് വർഷത്തെ ഭരണം മാറി പുതിയ ഭരണം വരും. ജനങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. എൻഡിഎ അക്കൗണ്ട് തുറക്കില്ല. ബിജെപി പലയിടത്തും പണം വിതരണം ചെയ്യുന്നു. എന്താണ് നടക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും ശശി തരൂർ പറഞ്ഞു.സീറ്റുകൾ ഇപ്പൊൾ പ്രവചിക്കുന്നില്ലെന്നും ജനങ്ങൾ വോട്ട് ചെയ്യട്ടെയെന്നും ശശി തരൂർ പറഞ്ഞു. 59 മണ്ഡലങ്ങളിൽ പോയി. ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യമാണ് കണ്ടത്. കോൺഗ്രസിന് റിബൽ സ്ഥാനാർഥികൾ ഇല്ല. മുഖ്യമന്ത്രി ആരാകുമെന്ന് എംഎൽഎമാരുടെ അഭിപ്രായം കേട്ട ശേഷം ഹൈക്കമാൻഡ് തീരുമാനിക്കും. മുഖ്യമന്തിയെതീരുമാനിക്കാനൊന്നും വലിയ പ്രശ്‌നമുണ്ടാകില്ല. കേന്ദ്ര നേതൃത്വം വേഗം തീരുമാനിക്കുമെന്ന് ശശി തരൂർ വ്യക്തമാക്കി.ബിജെപിക്ക് ഒന്നോ രണ്ടോ ഇടങ്ങളിലാണ് സാധ്യത. അവിടെ ശക്തമായ ത്രികോണ പോരാട്ടമാണുള്ളത്. അപകടം മനസ്സിലാക്കി ജനങ്ങൾ വോട്ട് ചെയ്യണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. യുഡിഎഫ് തിരികെ ഭരണത്തിൽ വരുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പിൽ നിന്ന് ഉയരുന്നത്. എന്നാൽ എൽഡിഎഫ് അധികാരം നിലനിർത്തി മൂന്നാം ഊഴം നേടുമെന്നാണ് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നത്.
