പാലാ:തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷം ആർഭാടങ്ങൾ ഒഴിവാക്കി ചാരിറ്റി നടത്തുമെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം പാലായിൽ വലിയ പ്രതിഷേധത്തിനും വഴിതെളിക്കുന്നു. കലാശക്കൊട്ട് വേണ്ടെന്നുവെച്ച് ആ തുക പാവപ്പെട്ടവർക്ക് നൽകുമെന്ന കാപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്, വോട്ടർമാരെ കയ്യിലെടുക്കാനുള്ള വെറും “ഇലക്ഷൻ സ്റ്റണ്ട്” മാത്രമാണെന്നാണ് നാട്ടുകാരുടെ വിമർശനം. പാവപ്പെട്ട നിക്ഷേപകരെ കണ്ണീരിലാഴ്ത്തിയ കിഴതടിയൂർ ബാങ്ക് തട്ടിപ്പ് വിഷയം നിലനിൽക്കെ, കാപ്പൻ നടത്തുന്ന ഈ ചാരിറ്റി നാടകം വോട്ടർമാരെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണമുയരുന്നു.
കാപ്പന്റെ പോസ്റ്റിന് താഴെ രൂക്ഷമായ ഭാഷയിലാണ് പാലാക്കാർ പ്രതികരിക്കുന്നത്. “പുതിയ ചാരിറ്റി പ്രസംഗങ്ങൾ കേൾക്കാൻ താല്പര്യമില്ല, ആദ്യം കിഴതടിയൂർ ബാങ്കിലെ പാവപ്പെട്ട നിക്ഷേപകരുടെ പണം തിരികെ നൽകാൻ നോക്കൂ”, “പ്രിയപ്പെട്ട കാപ്പൻ സാറെ കീഴ് തടിയൂർ ബാങ്കിൽ താങ്കളും ഭാര്യയും കുടുംബവും അടക്കാനുള്ള കോടികളിൽ കുറച്ചെങ്കിലും അടച്ച്, പണം ഡെപ്പോസിറ്റ് ചെയ്ത പാവങ്ങളെ അശ്വസിപ്പിക്കു” എന്നാണ് കമന്റ് ബോക്സിലെ പ്രധാന ആവശ്യം. കലാശക്കൊട്ടിന് എന്താ ഇത്ര ചെലവെന്നും ചിലർ ചോദിക്കുന്നു. സ്വന്തം നാട്ടിലെ സാധാരണക്കാരുടെ സമ്പാദ്യം നഷ്ടപ്പെട്ടപ്പോൾ നിശബ്ദത പാലിച്ചവർ, വോട്ട് ലക്ഷ്യമിട്ട് ഇപ്പോൾ നടത്തുന്ന ഈ സദ്പ്രവൃത്തി തട്ടിപ്പാണെന്ന് ജനങ്ങൾ വിളിച്ചുപറയുന്നു.
തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് ഇത്തരമൊരു വൈകാരിക തന്ത്രവുമായി ഇറങ്ങിയത് രാഷ്ട്രീയ ഗതികേടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കോടിക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒഴുക്കുകയും ഇന്ന് പ്രധാന പത്രങ്ങളിൽ പരസ്യം കൊടുക്കുകയും 2.5 കോടി മുടക്കി എതിർ സ്ഥാനാർഥികളെ ‘കൈകാര്യം’ ചെയ്യാൻ PR ടീമും കലാശക്കൊട്ട് ഒഴിവാക്കുന്നത് ചാരിറ്റിക്ക് വേണ്ടിയോ PR ടീമിൻ്റെ ഉപദേശമോ എന്ന ചോദ്യവും ഇതിനോടകം ഉയർന്നു കഴിഞ്ഞു. ചാരിറ്റിയുടെ പേരിൽ വോട്ടുപിടിക്കാനിറങ്ങുന്ന കാപ്പന്റെ ഇരട്ടത്താപ്പിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പാലാ മണ്ഡലത്തിലുടനീളം ആഞ്ഞടിക്കുന്നത്.ചാരിറ്റി പ്രഹസനവുമായി കാപ്പൻ; “ആദ്യം കിഴതടിയൂരിലെ പാവങ്ങളുടെ പണം കൊടുക്കൂ” എന്ന് ജനങ്ങൾ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷം ആർഭാടങ്ങൾ ഒഴിവാക്കി ചാരിറ്റി നടത്തുമെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം പാലായിൽ വലിയ പ്രതിഷേധത്തിനും വഴിതെളിക്കുന്നു. കലാശക്കൊട്ട് വേണ്ടെന്നുവെച്ച് ആ തുക പാവപ്പെട്ടവർക്ക് നൽകുമെന്ന കാപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്, വോട്ടർമാരെ കയ്യിലെടുക്കാനുള്ള വെറും “ഇലക്ഷൻ സ്റ്റണ്ട്” മാത്രമാണെന്നാണ് നാട്ടുകാരുടെ വിമർശനം. പാവപ്പെട്ട നിക്ഷേപകരെ കണ്ണീരിലാഴ്ത്തിയ കിഴതടിയൂർ ബാങ്ക് തട്ടിപ്പ് വിഷയം നിലനിൽക്കെ, കാപ്പൻ നടത്തുന്ന ഈ ചാരിറ്റി നാടകം വോട്ടർമാരെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണമുയരുന്നു.
കാപ്പന്റെ പോസ്റ്റിന് താഴെ രൂക്ഷമായ ഭാഷയിലാണ് പാലാക്കാർ പ്രതികരിക്കുന്നത്. “പുതിയ ചാരിറ്റി പ്രസംഗങ്ങൾ കേൾക്കാൻ താല്പര്യമില്ല, ആദ്യം കിഴതടിയൂർ ബാങ്കിലെ പാവപ്പെട്ട നിക്ഷേപകരുടെ പണം തിരികെ നൽകാൻ നോക്കൂ”, “പ്രിയപ്പെട്ട കാപ്പൻ സാറെ കീഴ് തടിയൂർ ബാങ്കിൽ താങ്കളും ഭാര്യയും കുടുംബവും അടക്കാനുള്ള കോടികളിൽ കുറച്ചെങ്കിലും അടച്ച്, പണം ഡെപ്പോസിറ്റ് ചെയ്ത പാവങ്ങളെ അശ്വസിപ്പിക്കു” എന്നാണ് കമന്റ് ബോക്സിലെ പ്രധാന ആവശ്യം. കലാശക്കൊട്ടിന് എന്താ ഇത്ര ചെലവെന്നും ചിലർ ചോദിക്കുന്നു. സ്വന്തം നാട്ടിലെ സാധാരണക്കാരുടെ സമ്പാദ്യം നഷ്ടപ്പെട്ടപ്പോൾ നിശബ്ദത പാലിച്ചവർ, വോട്ട് ലക്ഷ്യമിട്ട് ഇപ്പോൾ നടത്തുന്ന ഈ സദ്പ്രവൃത്തി തട്ടിപ്പാണെന്ന് ജനങ്ങൾ വിളിച്ചുപറയുന്നു.
തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് ഇത്തരമൊരു വൈകാരിക തന്ത്രവുമായി ഇറങ്ങിയത് രാഷ്ട്രീയ ഗതികേടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കോടിക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒഴുക്കുകയും ഇന്ന് പ്രധാന പത്രങ്ങളിൽ പരസ്യം കൊടുക്കുകയും 2.5 കോടി മുടക്കി എതിർ സ്ഥാനാർഥികളെ ‘കൈകാര്യം’ ചെയ്യാൻ PR ടീമും കലാശക്കൊട്ട് ഒഴിവാക്കുന്നത് ചാരിറ്റിക്ക് വേണ്ടിയോ PR ടീമിൻ്റെ ഉപദേശമോ എന്ന ചോദ്യവും ഇതിനോടകം ഉയർന്നു കഴിഞ്ഞു. ചാരിറ്റിയുടെ പേരിൽ വോട്ടുപിടിക്കാനിറങ്ങുന്ന കാപ്പന്റെ ഇരട്ടത്താപ്പിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പാലാ മണ്ഡലത്തിലുടനീളം ആഞ്ഞടിക്കുന്നത്.