Breaking News

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്

Spread the love

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം.4,00,171 കിമീ എന്ന അപ്പോളോ ദൗത്യത്തിന്റെ റെക്കോര്‍ഡ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘം മറികടന്നു.ഇന്ത്യന്‍ സമയം 11:26നാണ് ആര്‍ട്ടിമിസ്-2 ദൗത്യസംഘം ഭൂമിക്കകലെ അമ്പിളിക്ക് തൊട്ടരികില്‍ സുവര്‍ണ റെക്കോര്‍ഡിട്ടത്. ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാത്ത ചന്ദ്രന്റെ മറുഭാഗം ആദ്യമായി നേരില്‍ കാണുന്ന മനുഷ്യരായും ആര്‍ട്ടിമിസ് 2 സംഘം മാറി. ഇതിന്റെ ചിത്രങ്ങളും സംഘം പങ്കുവെച്ചു. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജറെമി ഹാന്‍സന്‍ എന്നിവരാണ് പേടകത്തിലുള്ളത്.

ഭൂമിയില്‍ നിന്ന് ഏകദേശം 2,32,000 മൈല്‍ ദൂരം പിന്നിട്ട ആര്‍ട്ടിമിസ് ബഹിരാകാശ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ് മറികടന്നത്. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്രനെ വലംവയ്ക്കാന്‍ ഒരു മനുഷ്യപ്രയാണം ഉണ്ടായിരിക്കുന്നത്. ക്രിസ്റ്റീന കോച്ചിലൂടെ ഒരു സ്ത്രീ ഭാഗമാകുന്ന ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യത്തിന് കൂടിയാണ് ലോകം സാക്ഷ്യം വഹിച്ചത്. അതിവിദൂര താരകാനിലയം തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്ക് ആര്‍ട്ടിമിസ് 2 കരുത്താകുകയാണ്.

You cannot copy content of this page