Breaking News

‘ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിന്റെ ദേഷ്യം’;ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് ധാരണയുണ്ടെന്ന് വി ഡി സതീശൻ

Spread the love

മുഖ്യമന്ത്രിയുടെ ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിനാലാണ് അദ്ദേഹത്തിന് തന്നോടിത്ര ദേഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് ധാരണയുണ്ടെന്നും ബിജെപിക്ക് ജയിക്കാൻ തൃശ്ശൂരിൽ സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ.

താനല്ല പിണറായി വിജയനാണ് ആർ എസ് എസ് പിന്തുണയോടെ വിജയിച്ചത്. മസ്കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ പിണറായി ആർഎസ്എസുകാരുമായി ചർച്ച നടത്തി . ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി മിടുക്കനെന്നും വി ഡി സതീശൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള ധാർമികമായി ഏറ്റെടുത്താൽ മാത്രം പോരാ കടകംപള്ളിക്ക് പങ്കുണ്ടെന്ന് അദേഹം ആരോപിച്ചു. സ്വർണ്ണം കട്ടവർ പാർട്ടി അംഗമായി ഇപ്പോഴുമുണ്ട്. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സ്വർണ്ണക്കൊള്ള ചർച്ചയാകും എന്നും വിഡി സതീശൻ വ്യക്തമാക്കി.

സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസിന് പങ്കില്ല. യുഡിഎഫ് നേതാക്കന്മാരെ പ്രതിയാക്കാന്‍ നടത്തിയ ശ്രമം വിജിലന്‍സ് തള്ളി. കട്ടത് മുഴുവന്‍ സിപിഐഎമ്മുകാരാണ്. കട്ടയാളിപ്പോഴും പാര്‍ട്ടി മെമ്പറായി ഇരിക്കുകയാണ്. ഒരു നടപടിയും പാര്‍ട്ടി എടുത്തിട്ടില്ല. അവര്‍ക്കെതിരെ നടപടിയെടുത്താല്‍ മുന്‍മന്ത്രിയുടെ പേര് പറയുമോ എന്ന പേടിയാണ് സിപിഐഎമ്മിനെന്ന് വിഡി സതീശന്‍ പറഞ്ഞു.

You cannot copy content of this page