Breaking News

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുട്ടികളെ കൈകളിലെടുക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍

Spread the love

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റ് പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റാലികള്‍, മുദ്രാവാക്യം വിളികള്‍, പോസ്റ്റര്‍-ലഘുലേഖ വിതരണം, തെരഞ്ഞെടുപ്പ് യോഗങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല.

തെരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍,പ്രസംഗം, രാഷ്ട്രീയ പാര്‍ട്ടിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൊന്നും കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല.കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നത് ബാലവേല നിരോധന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം നിരോധിക്കപ്പെട്ടതാണെന്നും കലക്ടര്‍ വ്യക്തമാക്കി.

You cannot copy content of this page