Breaking News

സ്ഥാനാർഥി നിർണയ ചർച്ചയിൽ പങ്കെടുക്കാതെ ഡൽഹിയിൽ നിന്ന് മടങ്ങി കെ സുധാകരൻ; അതൃപ്‌തി

Spread the love

സ്ഥാനാർഥി നിർണയത്തിൽ കെ സുധാകരന് അതൃപ്തി. കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി ചർച്ചകൾ നടക്കുന്ന ഡൽഹിയിൽ നിന്നും മടങ്ങി. കെ സുധാകരന് പ്രതിഷേധമില്ലെന്നും നാട്ടിൽ പരിപാടികൾ ഉള്ളതിനാലാണ് തിരികെ പോയതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ മത്സരിക്കനായി താത്പര്യമുണ്ടെന്ന് കെ സുധാകരൻ അറിയിച്ചിരുന്നു. നിലവിലുള്ള എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കവേയാണ് കെ സുധാകരന്റെ അതൃപ്തി പരസ്യമാക്കിയുള്ള ഈ നടപടി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. പത്തനംതിട്ട ജില്ലയിൽ ആറന്മുള, കോന്നി, അടൂർ അടക്കമുളള മണ്ഡലങ്ങളിൽ ചർച്ചകൾ തുടരുകയാണ്. തൃശൂർ ജില്ലയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. അതിനിടെ തിരുവനന്തപുരം നേമത്ത് ശബരീനാഥനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരീനാഥനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് നേത്യത്വം.

You cannot copy content of this page