Breaking News

ഓണം ഇ​​ങ്ങെത്തി, കൺസ്യൂമർഫെഡിന്റെ ഓണം വിപണി 26 മുതൽ

Spread the love

കൺസ്യൂമർഫെഡിന്റെ ഓണം വിപണി 26 മുതൽ. സംസ്ഥാനത്ത് 1800 ഓണച്ചന്തകൾ .കൺസ്യൂമർഫെഡ് നേതൃത്വത്തിൽ നടക്കുന്ന സഹകരണ ഓണം വിപണി ഈ മാസം 26 മുതൽ സെപ്റ്റംബർ നാലുവരെ സംസ്ഥാനത്തെ 1800 ഓണച്ചന്തകളിൽ നടക്കും. 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയുടെ 10% മുതൽ 40 ശതമാനം വരെ വിലക്കുറവിൽ വിൽക്കും .വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് 5മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും .ഓണസദ്യ ഒരുക്കാനുള്ള പച്ചക്കറി അടക്കം മുഴുവൻ സാധനങ്ങളും ഓണം വിപണിയിൽ ലഭ്യമായിരിക്കും.. ഇതിലൂടെ പൊതുജനങ്ങൾക്കും 75 കോടി രൂപയുടെ പ്രത്യക്ഷ വിലക്കുറവും വിപണി വില പിടിച്ചുനിർത്താൻ കഴിയുന്നതിലൂടെ 150 കോടി രൂപയുടെ പരോക്ഷ വിലക്കുറവും ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

 

You cannot copy content of this page