Breaking News

വിമത കൺവെൻഷനിലെ വിമർശനത്തിന് പിന്നാലെ പി കെ ശശി സിപിഐഎമ്മിൽ നിന്ന് പുറത്തേക്ക്

Spread the love

പാലക്കാട്ടെ സിപിഐഎം വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പികെ ശശി പാർട്ടിയിൽ നിന്ന് പുറത്തേക്ക്. കൺവെൻഷനിൽ സിപിഐഎമ്മിനെതിരെയും ജില്ലാ സെക്രെട്ടറി ഇഎൻ സുരേഷ് ബാബുവിനെയും കടന്നാക്രമിക്കുകയായിരുന്നു പി കെ ശശി. സ്പിരിറ്റ് കച്ചവടക്കാരാണ് മഹാരഥന്മാരിരിക്കുന്ന കസേരയിൽ കയറി ഇരിക്കുന്നതെന്നും വിമതരുടെയല്ല, വിപ്ലവകാരികളുടെ കൺവെൻഷനെന്നും 7 ജില്ലാ കമ്മിറ്റി അംഗങ്ങൾ വൈകാതെ ഈ കൂട്ടായ്മയിൽ ചേരും തിരുത്താൻ തയ്യാറായാൽ ഞങ്ങൾ നാളെ ചെങ്കൊടി പിടിക്കുമെന്നും ശശി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

പാർട്ടി അംഗത്വത്തിൽ തുടരുന്നതിനിടെ വിമത കൺവെൻഷനിൽ പങ്കെടുത്തതും അതിന്റെ ഉദ്ഘാടകനായി പി കെ ശശി മാറിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് സിപിഐഎം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന നേത്യത്വവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക.കള്ളു കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികൾ പാർട്ടിയിലേക്ക് വരുന്നു. ശരിയായ പാർട്ടിക്ക് വേണ്ടി നടപടി എടുത്തവർ, തരംതാഴ്ത്തപ്പെട്ടവർ, ജോലിയിൽ നിന്നും പിരിച്ചുവിട്ടവർ എന്നിവരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നതെന്നും പി കെ ശശി വിമർശിച്ചിരുന്നു.

തന്നോട് ഒരു DYFi ക്കാരനായ യുവാവ് പറഞ്ഞു. കഞ്ചാവ് ആദ്യം വലിച്ചത് DYFI ജില്ലാ യൂത്ത് സെന്ററിൽ വെച്ചനാണെന്ന്. കഞ്ചാവ് നൽകിയത് DYFI സെക്രട്ടറിയും. തെമ്മാടിത്തരം അനുസരിക്കുന്നവർക്ക് സിപിഐഎമ്മിൽ നിൽക്കാം. നിങ്ങൾക്ക് വാലാട്ടി നിൽക്കാൻ നായ്ക്കളെ കിട്ടും, ഉശിരുള്ള കമ്മ്യുണിസ്റ്റുകാരനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

You cannot copy content of this page