Breaking News

‘ഷാഫിയുടെ നോമിനിയെ വീണ്ടും എത്തിക്കുന്നു’; പാലക്കാട് രമേഷ് പിഷാരടിയെ മത്സരിപ്പിക്കുന്നതിൽ കോണ്‍ഗ്രസിൽ അതൃപ്തി

Spread the love

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രമേഷ് പിഷാരടി ശക്തനായ സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഷാഫി പറമ്പിലിന്റെ നോമിനികളെ വീണ്ടും മത്സരിപ്പിക്കുന്നതിലെ വിയോജിപ്പുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേട് ഉന്നയിച്ച് എതിര്‍ക്കാനാണ് നീക്കം.

ലൈംഗിക അതിക്രമ പരാതികളെ തുടര്‍ന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചത്. മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ തുടങ്ങി പല പേരുകളും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പനെയോ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെഎസ് ജയഘോഷിനെയോ പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊടുവില്‍, ചലച്ചിത്രതാരം രമേഷ് പിഷാരടിയെ പാലക്കാട് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം. രമേഷ് പിഷാരടിയുടെ ജനപ്രീതി, രാഹുല്‍ മാങ്കുട്ടത്തിലിനെതിരായ ആരോപണങ്ങള്‍ മറികടന്ന് യുഡിഎഫിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.

You cannot copy content of this page