Breaking News

‘യുഎഇക്ക് എതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു’; മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ച് പ്രധാനമന്ത്രി

Spread the love

യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ദുഷ്‌കരമായ സമയങ്ങളില്‍ ഇന്ത്യ യുഎഇയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ക്യാബിനറ്റ് സുരക്ഷാ സമിതി യോഗം ചേര്‍ന്നു. മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് ഉടന്‍ അറിയിക്കും.

ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിലും ഉടന്‍ തീരുമാനം ഉണ്ടാകും. നിലവില്‍ മേഖലയിലെ വ്യോമ പാത അടച്ചതോടെ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നത് നിലവില്‍ പരിഗണന ഇല്ല. ഇന്നലെ മാത്രം 400 അധികം വിമാനങ്ങളാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ റദ്ദാക്കിയത്. പശ്ചിമേഷ്യ മിഡിലീസ്റ്റ് മേഖലയിലേക്കുള്ള വ്യോമപാതകള്‍ ഒഴിവാക്കണമെന്ന് ഡിജിസിഎയുടെ കര്‍ശന നിര്‍ദേശവും ഉണ്ട്.

അതിനിടെ, ഇറാന്‍-അമേരിക്ക ചര്‍ച്ചയ്ക്ക് വഴി തെളിയുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും യുദ്ധ പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്‍ നാവികസേനയുടെ ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം. ഇറാന്റെ ഒന്‍പത് യുദ്ധക്കപ്പലുകള്‍ കടലില്‍ മുക്കിയെന്നും ബാക്കിയുള്ളവ ഉടന്‍ നശിപ്പിക്കുമെന്നും പ്രഖ്യാപനം ഇറാന്‍ സ്റ്റേറ്റ് ഠഢക്ക് നേരെയും ആക്രമണം. പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഇറാന്റെ ദേശീയ ടെലിവിഷന്‍ വ്യക്തമാക്കി.

You cannot copy content of this page