Breaking News

പേര് മാറും, പണവും മാറും; മ്യൂച്വൽ ഫണ്ടിൽ നിക്ഷേപകർക്ക് ഇനി ആശയക്കുഴപ്പമില്ല

Spread the love

മ്യൂച്വൽ ഫണ്ട് നിക്ഷേപം കൂടുതൽ സുതാര്യവും ലളിതവുമാക്കാൻ സെബി പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. പലപ്പോഴും ഫണ്ടുകളുടെ ആകർഷകമായ പേരുകൾ കണ്ട് നിക്ഷേപകർ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇത് ഒഴിവാക്കാനാണ് പ്രധാനമായും ശ്രമിക്കുന്നത്.ഇനി മുതൽ നിങ്ങളുടെ ഫണ്ടുകളുടെ പേര് മാറിയേക്കാം, പക്ഷേ ഇത് നിക്ഷേപം കൂടുതൽ വ്യക്തമാക്കാനാണ്.

ഒരു ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ പേര് നോക്കി മാത്രം നിക്ഷേപിച്ച് വഞ്ചിതരാകാതിരിക്കുക എന്നതാണ് ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണം. നിങ്ങളുടെ പണം എവിടെയാണ് നിക്ഷേപിക്കപ്പെടുന്നത് എന്ന് പേരിൽ നിന്ന് തന്നെ ഇനി വേഗത്തിൽ മനസ്സിലാക്കാം.

കുഴപ്പിക്കില്ല

നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്ന ‘ബ്ലൂചിപ്’ പോലുള്ള ആകർഷകമായ പേരുകൾ ഇനി ഉണ്ടാവില്ല. പകരം, ആ ഫണ്ട് ഏത് വിഭാഗത്തിൽപ്പെട്ടതാണോ ആ പേര് തന്നെ നൽകണം. ഉദാഹരണം, ഒരു ലാർജ് ക്യാപ് ഫണ്ടിന് ഇനി ‘എബിസി ലാർജ് ക്യാപ് ഫണ്ട്’ എന്ന് തന്നെ അറിയപ്പെടണം. നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തെയോ വരുമാനത്തെയോ സൂചിപ്പിക്കുന്ന വാക്കുകൾ പേരുകൾക്കൊപ്പം ഉപയോഗിക്കരുതെന്നും സെബി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.ഒരേ ഓഹരികൾ ഒഴിവാക്കൽ



ഒരു കമ്പനി തന്നെ നടത്തുന്ന വിവിധ ഫണ്ടുകൾ ഒരേ ഓഹരികളിൽ നിക്ഷേപിക്കുന്നത് നിയന്ത്രിക്കും.രണ്ട് വ്യത്യസ്ത ഫണ്ടുകളിലെ ഓഹരികൾ തമ്മിലുള്ള സാമ്യം 50 ശതമാനത്തിൽ കൂടാൻ പാടില്ല. ഇത് നിക്ഷേപകർക്ക് വൈവിധ്യമാർന്ന ഓഹരികളിൽ നിക്ഷേപം ഉറപ്പാക്കാൻ സഹായിക്കും.

സൊല്യൂഷൻ ഓറിയന്റഡ് സ്കീമുകൾ നിർത്തലാക്കി

നിക്ഷേപകർക്ക് കാര്യമായ ഗുണമില്ലാത്ത ‘സൊല്യൂഷൻ ഓറിയന്റഡ്’ (ഉദാഹരണത്തിന് കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയ്ക്കായി പ്രത്യേകം പറയുന്നവ) ഫണ്ടുകൾ നിർത്തലാക്കി. ഇനി അവ സാധാരണ ഇക്വിറ്റി അല്ലെങ്കിൽ ഡെറ്റ് ഫണ്ടുകളായി മാറും.ആർബിട്രാജ് ഫണ്ടുകളിലെ മാറ്റം

ആർബിട്രാജ് ഫണ്ടുകൾ ഇനിമുതൽ റിസ്ക് കുറഞ്ഞ സർക്കാർ സെക്യൂരിറ്റികളിൽ മാത്രമേ നിക്ഷേപിക്കാവൂ. ഇത് സുരക്ഷിതത്വം കൂട്ടുമെങ്കിലും, ലാഭത്തിൽ 0.30% മുതൽ 0.40% വരെ നേരിയ കുറവുണ്ടായേക്കാമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.കൂടുതൽ തുക നേരിട്ട് ഓഹരി വിപണിയിൽ

ഫോക്കസ്ഡ് ഫണ്ട്, വാല്യൂ ഫണ്ട് തുടങ്ങിയ ചില പ്രത്യേക ഫണ്ടുകൾ ഓഹരികളിൽ നിക്ഷേപിക്കേണ്ട തുകയുടെ പരിധി ഉയർത്തിയിട്ടുണ്ട്. അതായത് ഈ ഫണ്ടുകൾ ഇനി കൂടുതൽ തുക നേരിട്ട് ഓഹരി വിപണിയിൽ തന്നെ നിക്ഷേപിക്കണം.

സമയപരിധി

തീമാറ്റിക് ഫണ്ടുകൾക്ക് മാറ്റങ്ങൾ വരുത്താൻ 3 വർഷം സമയം നൽകിയിട്ടുണ്ട്.മറ്റ് ഫണ്ടുകൾക്ക് 6 മാസത്തിനുള്ളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കണം. ചുരുക്കത്തിൽ, നിങ്ങളുടെ ഫണ്ടുകളുടെ പേര് മാറിയേക്കാം, പക്ഷേ ഇത് നിക്ഷേപം കൂടുതൽ സുതാര്യമാക്കാനാണ്. ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ പേര് നോക്കി തെറ്റിദ്ധരിക്കപ്പെടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.

You cannot copy content of this page