വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ക്രിമിനൽ കേസുൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നൽകാനുള്ള നടപടികൾ തടയണമെന്നുമാണ് ശ്രീ നാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതിയുടെ ആവശ്യം.
മാരാരിക്കുള്ളം പൊലീസ് എടുത്ത ആത്മഹത്യ പ്രേരണ കേസിലും മൈക്രോ ഫിനാൻസ് കേസുകളിലും, എസ്.എൻ് ട്രസ്റ്റ് കോളജുകളിലെ പണമിടപാട് കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്നും ഹർജിക്കാർ ചൂണ്ടികാട്ടുന്നു. ഹർജിയിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടിയ കോടതി സംസ്ഥാന സർക്കാരിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ് അയച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
