സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 190 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,790 രൂപയായി. ഒരു പവന് ഇന്നും ആയിരത്തിലേറെ രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 1520 രൂപ വര്‍ധിച്ച് ഇന്നത്തെ വില 1,18,320 രൂപയായി.അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
