Breaking News

മഴവിൽ വലയത്തിനുള്ളിൽ ഇൻഡി​ഗോ വിമാനം; വിസ്മയമായി പൈലറ്റ്സ് ഗ്ലോറി പ്രതിഭാസം

Spread the love

വിമാനത്തിന്റെ നിഴൽ മേഘങ്ങളിൽ പതിയുമ്പോൾ, ആ നിഴലിനു ചുറ്റും മഴവില്ലിന്റെ നിറങ്ങളോടുകൂടിയ ഒരു വലയം (halo) ദൃശ്യമാകുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു പ്രതിഭാസത്തിന്റെ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. പൈലറ്റ്സ് ഗ്ലോറി എന്ന പ്രതിഭാസമാണിത്. അഹമ്മദ്ബാദ്- കൊച്ചി ഇൻഡിഗോ വിമാനമാണ് പൈലറ്റ്സ് ​ഗ്ലോറി പ്രതിഭാസത്തിൽ പെട്ടത്. ഫെബ്രുവരി മൂന്നാം തീയതി വൈകുന്നേരം ഫ്ലൈറ്റ് യാത്രയ്ക്കിടെ ദിൽകുമാർ ശ്രീകുമാർ എളമക്കര പകർത്തിയ ചിത്രമാണ് കൗതുകം നിറക്കുന്നത്.

മഴവില്ല് സാധാരണയായി സൂര്യപ്രകാശം മഴത്തുള്ളികളിൽ വളഞ്ഞ് പിരിഞ്ഞ് ഉണ്ടാകുന്നതാണെങ്കിൽ, പൈലറ്റ്‌സ് ഗ്ലോറി അതിന്റെ ഒരു പ്രത്യേക രൂപമാണ്. വിമാനം മേഘങ്ങളുടെ മുകളിലൂടെ പറക്കുമ്പോൾ വിമാനത്തിന്റെ നിഴൽ മേഘങ്ങളിൽ പതിക്കുന്നു. ഇതിന് ചുറ്റുമായി ഒരു വലയം രൂപപ്പെടുന്നതാണ് ഈ പ്രതിഭാസം. ചുവപ്പ് പുറത്തും ഉള്ളിൽ നീല-പച്ച നിറങ്ങളും കാണാം.

ചിലപ്പോൾ ഒന്നിലധികം വലയങ്ങൾ പോലും ദൃശ്യമാകാറുണ്ട്. ഇത് വിമാനത്തിന്റെ നിഴലിനോടൊപ്പം നീങ്ങുന്നതായി തോന്നും. പക്ഷേ യഥാർത്ഥത്തിൽ നിഴലിന് ഇതുമായി ബന്ധമില്ല. നിഴൽ ഉള്ള ദിശയിൽ തന്നെ ഗ്ലോറി എപ്പോഴും ഉണ്ടാകും എന്നു മാത്രം. വിമാനം താഴ്ന്ന മേഘങ്ങളുടെ മുകളിലൂടെ പറക്കുമ്പോൾ, സൂര്യൻ പിന്നിലായിരിക്കുമ്പോൾ (രാവിലെയോ വൈകുന്നേരമോ കൂടുതൽ സാധ്യത), വിമാനത്തിന്റെ നിഴൽ വ്യക്തമായി മേഘങ്ങളിൽ കാണുമ്പോൾ എന്നീ സാഹചര്യങ്ങളിലാണ് പൈലറ്റ്സ് ഗ്ലോറി പ്രതിഭാസം ഉണ്ടാവുക.

You cannot copy content of this page