Breaking News

പൊലീസിന്റെ മൂക്കിൻ തുമ്പത്ത് കവർച്ച; തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ മോഷണം, കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Spread the love

തൃശൂർ: തൃശൂരില്‍ ഡിഐജി ഓഫീസിനടുത്ത് കവർച്ച. ഓഫീസിനോട് ചേർന്ന ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. മോഷ്ടാവ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. തൃശ്ശൂർ ഇരട്ടച്ചിറ ശിവക്ഷേത്രത്തിലാണ് കവർച്ച നടന്നത്. രാത്രി 11.42നാണ് മോഷ്ടാവ് മാരിയമ്മൻ കോവിലിൽ എത്തിയത്. കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കള്ളന്റേത് എന്ന് കരുതുന്ന ഐഡി കാർഡുകൾ മാരിയമ്മൻ കോവിലിന്റെ ഭണ്ഡാരത്തിന് സമീപത്ത് നിന്ന് പൊലീസിന് കിട്ടി. വോട്ടർ കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് എന്നാവയാണ് ഭണ്ഡാരത്തിന് സമീപത്ത് നിന്ന് വീണ് കിട്ടിയത്. മനോജ് മുർമു എന്നാണ് കാർഡിലെ പേര്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

You cannot copy content of this page