Breaking News

ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

Spread the love

കോഴിക്കോട്ടെ ദീപക്കിന്റെ മരണത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ആണ് കസ്റ്റഡി അപേക്ഷ നൽകിയത്. ഈ മാസം 5 ന് കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. പ്രതിയായ ഷിംജിതയ്ക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് ദീപക്കിന്റെ കുടുംബത്തിന്റെ വാദം. ഷിംജിതയുടെ ഫോണിലെ വിവരങ്ങൾ പൊലീസ് കാര്യമായി പരിശോധിച്ചിരുന്നു. നിലവിലെ പൊലീസ് അന്വേഷണത്തിൽ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല.ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. ഇതിൽ ഏഴിലും എഡിറ്റിംഗ് നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂരിൽ ഷിംജിതയും ദീപക്കും യാത്ര ചെയ്ത ‘അൽ അമീൻ’ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

You cannot copy content of this page