Breaking News

‘കേരളം ഉയര്‍ന്ന ജിഎസ്ഡിപി ഉള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നായി’; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍

Spread the love

തിരുവനന്തപുരം: 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയില്‍. 2024-25 വര്‍ഷം ഉയര്‍ന്ന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ഡിപി 6.19 ശതമാനം വളര്‍ന്നു. കേരളം ഉയര്‍ന്ന ജിഎസ്ഡിപി ഉള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നായി. ധനകമ്മി കൂടി , 3.02 ശതമാനത്തിൽ നിന്ന് 3.86 ശതമാനമായി. റവന്യൂ കമ്മിയും കൂടി 1.69 ശതമാനത്തിൽ നിന്ന് 2.49 ശതമാനമായി. തനതു വരുമാനം 2.7 ശതമാനം കൂടി. തനതു നികുതി വരുമാനം 3.1 ശതമാനം കൂടി. റവന്യൂ ചെലവും മൂലധന ചെലവും കൂടി. റവന്യൂ ചെലവിന്‍റെ വളര്‍ച്ച .5 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി. മൂലധന ചെലവ് .48 ശതമാനത്തിൽ നിന്ന് 8.96 ശതമാനമായി ഉയര്‍ന്നു.

നാളെയാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. ബജറ്റിന് മുന്നോടിയായിട്ടാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് മേശപ്പുറത്ത് വെച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ കയ്യടി നേടുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. ഇത്തവണ ക്ഷേമ ബജറ്റായിരിക്കുമെന്ന സൂചനയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നല്‍കുന്നത്. വികസനത്തിനും ക്ഷേമത്തിനുമാണ് ബജറ്റിലെ മുൻഗണനയെന്ന് കെ എൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഞ്ച് വർഷത്തിനിടെ ഉണ്ടായത് ആശാവഹമായ മാറ്റമാണെന്നും കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാരോട് ബജറ്റ് നീതികേട് കാണിക്കില്ലെന്നും ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ധനമന്ത്രി പ്രതികരിച്ചു.

You cannot copy content of this page