Breaking News

കിവീസിനോടുള്ള തോല്‍വി അടുത്തിടെ ഇന്ത്യക്കേറ്റ വലിയ തിരിച്ചടി; അടിമുടി മാറാനുറച്ച് ടീം ഇന്ത്യ

Spread the love

2019-ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ നാട്ടിലൊരു ഏകദിന പരമ്പര തോല്‍ക്കുന്നത്. അത് തെളിയിക്കുന്നതാകട്ടെ ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും ബോളിങ്ങിലും പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെയുണ്ട് എന്നുള്ളതാണ്. ബാറ്റിങ്ങിനേക്കാളും ഉപരി ബോളിങ്ങിലെ പ്രശ്‌നങ്ങളാണ് ടീം ഇന്ത്യക്ക് തിരിച്ചടി ഉണ്ടാക്കുന്നത്. പരമ്പരയിലുടനീളം ന്യൂസിലാന്‍ഡിന്റെ ബാറ്റര്‍മാര്‍ക്ക് പേടി സ്വപനമാകാന്‍ ഇന്ത്യന്‍ നിരയില്‍ നിന്നും ഒരു ബോളര്‍ പോലും ഉണ്ടായില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. ഹോം ഗ്രൗണ്ട് ആയിട്ടുപോലും സ്പിന്നര്‍മാര്‍ കിവീസ് ബാറ്റര്‍മാര്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്ടിച്ചില്ല. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും രവീന്ദ്ര ജഡേജക്കും പരമ്പരയില്‍ സ്വാധീനമുണ്ടാക്കാന്‍ പോലും ആയില്ല.

You cannot copy content of this page