Breaking News

പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരൻ മരിച്ചു

Spread the love

ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു, പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി പുല്ലൂർ കളത്തിൻപടി സ്വദേശി മുസമ്മിലിന്റെ മകൻ ഷാദിൻ ആണ് മരിച്ചത്. മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയാണ് ഷാദിൻ (12). ഇന്നലെ രാത്രി മലപ്പുറം ചെങ്ങര പള്ളിപ്പടിയിലായിരുന്നു അപകടം.

യാത്രയ്ക്കിടെ ഓട്ടോറിക്ഷയ്ക്ക് കുറുകെ പൂച്ച പെട്ടെന്ന് ചാടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനായി ഡ്രൈവർ പെട്ടെന്ന് വാഹനം വെട്ടിച്ചപ്പോൾ ഷാദിൻ ഓട്ടോയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You cannot copy content of this page