Breaking News

ചൊവ്വന്നൂർ പഞ്ചായത്തിലെ SDPI പിന്തുണ; വർഗീസ് ചൊവ്വന്നൂരിനെ പുറത്താക്കി കോൺഗ്രസ്

Spread the love

തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലെ ‘SDPI പിന്തുണ’ വിവാദത്തിൽ കോൺഗ്രസ് നടപടി. DCC എക്സിക്യൂട്ടീവ് അംഗം വർഗീസ് ചെവ്വന്നൂരിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് തൃശൂർ ഡിസിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. കുന്നംകുളത്തെ പൊലീസ് കസ്റ്റഡി മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് വേണ്ടി നിയമ പോരാട്ടം നയിച്ചത് പ്രധാനിയാണ് വർഗീസ്.വർഗീസ് ചൊവ്വന്നൂരിന് ഡിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. രണ്ടുദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദ്ദേശം നൽകിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ വർഗീസിനെതിരെയും നടപടി സ്വീകരിച്ചേക്കുമെന്നും നേതൃത്വം അറിയിച്ചിരുന്നു.

ഏറെ വിവാദമായ എസ്ഡിപിഐ പിന്തുണയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പിന്നാലെ വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനെയും കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ എം നിധീഷിനെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് കോൺഗ്രസ് പുറത്താക്കിയത്. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച നിധീഷ് എ എമ്മിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നുവെന്നായിരുന്നു ഡിസിസി പ്രതികരണം.

You cannot copy content of this page