Breaking News

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി

Spread the love

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ബില്ല് നിയമമായി മാറി .കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാർലമെന്റ് പാസാക്കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക്‌ പകരമായാണ് ബില്ല്.

ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയിൽ നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ്, രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയത്.

അതിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്ലിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്തുവന്നിരുന്നു. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുകയാണ്. പ്രതിപക്ഷത്തിനെ വിശ്വാസത്തിൽ എടുക്കാതെ പുതിയ ബിൽ പാസാക്കി.കഴിഞ്ഞ 11 വർഷമായി തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താൻ മോദി സർക്കാർ ശ്രമിച്ചുവെന്നും സോണിയഗാന്ധി വിമർശിച്ചിരുന്നുതൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും, പിന്നാക്കം നിന്നവരുടെയും താല്പര്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചു. ഇനി ഡൽഹിയിൽ ഇരിക്കുന്ന സർക്കാർ ആർക്ക് തൊഴിൽ,എത്ര, എവിടെ, ഏതുതരം തൊഴിൽ എന്നിവ ലഭിക്കുമെന്ന് തീരുമാനിക്കും. കേന്ദ്രസർക്കാർ നടപടിക്കെതിരെ പോരാടാൻ പ്രതിജ്ഞാബദ്ധർ ആണെന്നും സോണിയഗാന്ധി വ്യക്തമാക്കിയിരുന്നു .

You cannot copy content of this page