Breaking News

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, ഡ്രൈവറുടെയും കണ്ടക്ടറുടെയും കൃത്യമായ ഇടപെടൽ രക്ഷിച്ചത് 29 ജീവനുകൾ

Spread the love

ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും ബസിന് തീപിടിച്ചു. ജീവനക്കാരുടെ സമയോചിത ഇടപെടലിൽ യാത്രക്കാർ രക്ഷപ്പെട്ടു. ബസിൽ ഉണ്ടായിരുന്നത് 29 യാത്രക്കാരാണ്. ഹൈദരാബാദ്- വിജയവാഡ ദേശീയപാതയിലാണ് അപകടമുണ്ടായത്. സ്വകാര്യ എസി ട്രാവൽസ് ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു.

ദേശീയപാത 65-ൽ തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് അപകടമുണ്ടായത്. വിഹാരി ട്രാവൽസ് എന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് ഇന്ന് പുലർച്ചെ തീപിടിച്ചത്. ഹൈദരാബാദിലെ ബിഎച്ച്ഇഎൽ എന്ന സ്ഥലത്തു നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്നു ബസ്. പുലർച്ചെ 1.30 ഓടെയാണ് സംഭവമെന്ന് ചിറ്റ്യാല പൊലീസ് പറഞ്ഞു. ഡ്രൈവറും കണ്ടക്ടറും ചേർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി.

“ബസിനുള്ളിൽ പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. അപകട വിവരം ലഭിച്ച ഉടൻ തന്നെ ഞങ്ങളുടെ സംഘം ഫയർ ഫോഴ്സ് സംഘത്തോടൊപ്പം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി”- പൊലീസ് പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

You cannot copy content of this page