നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഒരു അധിക വരുമാന വഴിയാണ് ഇന്ന് ഒടിടി റൈറ്റ്സ്. തിയറ്ററില്‍ കാര്യമായി ഓടാത്ത ചിത്രങ്ങളാണെങ്കില്‍ ഈ തുകയ്ക്ക് വലിയ പ്രാധാന്യവുമുണ്ട്. അതേസമയം തിയറ്ററില്‍ നന്നായി ഓടുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ ഒടിടി വിന്‍ഡോ പരമാവധി നീട്ടിക്കിട്ടാനാണ് നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കാറ്. ബോളിവുഡില്‍ നിലവിലെ അംഗീകൃത ഒടിടി വിന്‍ഡോ എട്ട് ആഴ്ച ആണെങ്കില്‍ തെന്നിന്ത്യയില്‍ അത് പലപ്പോഴും നാല് ആഴ്ചയാണ്. അതേസമയം ലോക പോലെ ചില ചിത്രങ്ങള്‍ എട്ട് ആഴ്ചത്തെ ഒടിടി വിന്‍ഡോ സമീപകാലത്ത് നേടിയെടുത്തിട്ടുണ്ട്. ലോകയ്ക്കൊപ്പം നാളെ ഒടിടിയില്‍ എത്താനിരിക്കുന്ന ഒരു ചിത്രത്തിന്‍റെ ഒടിടി വിന്‍ഡോ ഇന്‍ഡസ്ട്രിയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയാണ്. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ കാന്താര ചാപ്റ്റര്‍ 1 ആണ് അത്. ഇത്ര വലിയ വിജയം നേടിയ, ഇപ്പോഴും തിയറ്ററുകളില്‍ മികച്ച ഒക്കുപ്പന്‍സിയുടെ ചിത്രം ഇത്രയും വേഗത്തില്‍ ഒടിടിയില്‍ എത്തുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്.