Breaking News

‘ഹിജാബ് വിവാദത്തിന് പിന്നിൽ മത ഭീകരവാദ സംഘടനകള്‍, പോപ്പുലർ ഫ്രണ്ടിന് മുന്നിൽ പരസ്യമായി മുട്ടുമടക്കുകയാണ് കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രി’: കെ സുരേന്ദ്രൻ

Spread the love

പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഹിജാബ് പ്രശ്നം കേരളത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ മത ഭീകരവാദ സംഘടനകളാണ്. നിഷ്കളങ്കമായ താല്പര്യങ്ങളല്ല അതിന് പിന്നിലുള്ളത്. ക്രിസ്ത്യൻ മാനേജ്മെന്‍റുകളുടെ സ്കൂളിൽ പോയി നിസ്കാരം നടത്താൻപ്രത്യേക സ്ഥലം വേണം, ഹിജാബ് ധരിക്കണം എന്നിങ്ങനെ പറയുന്നതിന് പിന്നിൽ ബോധപൂർവമായി തന്ത്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം നിശ്ചയിക്കാൻ അധികാരമുണ്ട്. ഒരു രക്ഷിതാവോ ഒരു പെൺകുട്ടിയോ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ല ഇതെല്ലാം. ലീഗ് അടക്കമുള്ള സംഘടനൾ ഭീകരവാദ സംഘടനകളുടെ അജണ്ടക്ക് പിന്നാലെ പോവുകയാണ്.വിദ്യാഭ്യാസ മന്ത്രി യുഡിഎഫിന് പിന്നാലെ പോകുകയാണ്.

കേരളത്തിൽ മത ഭീകരവാദികൾ സ്പോൺസർ ചെയ്യുന്ന ആളുകളാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. വോട്ട് ബാങ്കിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി കോടതി ഉത്തരവുകളും മറ്റും പരിശോധിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഹൈബി ഈഡന്‍റേത് ലജ്ജാപരമായ നിലപാടാണ്. പോപ്പുലർ ഫ്രണ്ടിന് മുന്നിൽ പരസ്യമായി മുട്ടുമടക്കുകയാണ് കേരളത്തിലെ കോൺഗ്രസ് എംപിമാരും കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രിയും. മൊല്ലാക്കന്മാരുടെ സ്കൂളിൽ അവരുടെ മത വസ്ത്രങ്ങൾ ധരിച്ചു അവര്‍ പോകട്ടെ. മറ്റു സ്കൂളിൽ എന്തിനാണ് പോകുന്നത്?. ശബരിമല സീസൺ കാലത്ത് കുട്ടികൾ കറുപ്പുടുത്തുകൊണ്ട് സ്കൂളിൽ വരാറുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

You cannot copy content of this page