Breaking News

നവരാത്രി ആഘോഷം ഇക്കുറി പതിനൊന്ന് ദിവസം; ഈ സമയത്ത് അറിയാതെ പോലും ഈ സാധനങ്ങൾ കഴിക്കരുതേ…

Spread the love

നവരാത്രി മഹോത്സവത്തിന്റെ നാലാം ദിനമാണിന്ന്. നാടെങ്ങും ഭക്തിസാന്ദ്രമാണ്. സാധാരണ വർഷത്തിൽ നാലു തവണ നവരാത്രി ആഘോഷിക്കാറുണ്ട്. എന്നാൽ, ഈ സമയത്ത് വരുന്ന നവരാത്രിക്കാണ് ഏറെ പ്രാധാന്യമുള്ളത്. ഇക്കുറി നവരാത്രി ആഘോഷങ്ങൾ ഒമ്പത് ദിവസമല്ല, 11 ദിവസമുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നു വരെയാണ് നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്.

നവമി രണ്ടു ദിവസം വരുന്നുണ്ട് അതുകൊണ്ടാണ് ഇത്തവണത്തെ നവരാത്രി ദിനങ്ങൾ 11 ആയത്. പത്തം ദിവസമാണ് ഇത്തവണ മഹാനവമി. പതിനൊന്നാം ദിനം വിജയ ദശമിയും. അതായത് ഇത്തവണ 10 രാത്രിയും 11 പകലുമാണ് നവരാത്രി ആഘോഷം. നവരാത്രി ആഘോഷങ്ങൾക്കിടെ മനുഷ്യർ ഉപയോഗിക്കാൻ പാടുള്ളതും അല്ലാത്തതുമായ വസ്തുക്കളുണ്ട്. അത് എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് വളരെ പ്രധാനമാണ്.

ഈ സമയം കടുക് അല്ലെങ്കിൽ എള്ളെണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ എണ്ണകൾ ചൂട് ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഈ സമയം നിങ്ങൾ നിലക്കടല എണ്ണയോ നെയ്യോ ഉപയോഗിക്കാം. ഇതിനുപുറമെ നവരാത്രി സമയത്ത് മദ്യവും പുകയിലയും പാടുള്ളതല്ല. വെളുത്തുള്ളി, ഉള്ളി, ഗോതമ്പ്, അരി, പയർവർഗ്ഗങ്ങൾ, മാംസം, മുട്ട എന്നിവ നവരാത്രി വ്രതകാലത്ത് കഴിക്കരുത് എന്നാണ്. ഇതോടൊപ്പം മഞ്ഞൾ, മല്ലി, കായം, ഗരം മസാല, കടുക്, ഗ്രാമ്പൂ എന്നിവയുടെ ഉപയോഗവും ഒഴിവാക്കണമെന്നും പറയുന്നുണ്ട്. ഇവയുടെ ഉപയോഗം ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കും. ഇത് വ്യക്തിയുടെ ആത്മീയ ജീവിതത്തെ ബാധിക്കും.

ഈ സമയം ഭക്തർ ഗോതമ്പ് മാവ്, മൈദ, അരി, റവ, ധന്യ പൊടികൾ കഴിക്കില്ല. മാത്രമല്ല ഈ സമയത്ത് നാം സാധാരണ ഉപ്പും ഉപയോഗിക്കാറില്ല. പകരം നിങ്ങൾക്ക് വ്രതത്തിന് ഉപയോഗിക്കുന്ന ഉപ്പ് ഉപയോഗിക്കാം. ഇനി നവരാത്രി സമയത്ത് എന്തൊക്കെയാണ് കഴിക്കാനാകുക എന്ന് നോക്കാം..

നവരാത്രി ഉപവാസം എടുക്കുന്ന സമയത്ത് നിങ്ങൾക്ക് പഴങ്ങളും പച്ചക്കറികളും ഡ്രൈ ഫ്രൂട്ട്സും കഴിക്കാം. അതുപോലെ ഗോതമ്പ് മാവിന് പകരം വ്രതത്തിന് ഉപയോഗിക്കുന്ന മാവ് തേനിറഞ്ഞെടുക്കാം. കുട്ടു ആട്ട, കപ്പലണ്ടി, മക്കാന, ചൗവ്വരി, പാൽ, തൈര് എന്നിവ ഉപയോഗിക്കാം.

You cannot copy content of this page