Breaking News

റെക്കോഡുകള്‍ പഴങ്കഥയാക്കി പൊന്ന്; ഇന്നും തീവില

Spread the love

റെക്കോര്‍ഡ് വീണ്ടും തിരുത്തിക്കുറിച്ച് സ്വര്‍ണം. ഇന്ന് വീണ്ടും സ്വര്‍ണവില പവന് 82000 രൂപയ്ക്ക് മുകളിലാണ്. പവന് വില 600 രൂപ വര്‍ധിച്ച് 82,240 രൂപയായി. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 10,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം 9നാണ് സ്വര്‍ണവില 80,000 കടന്നത്. സെപ്റ്റംബര്‍ 16നാണ് സ്വര്‍ണവില മുന്‍പ് റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. 82,080 രൂപയായിരുന്നു അന്നത്തെ നിരക്ക്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

You cannot copy content of this page