Breaking News

‘ഇന്ത്യയ്ക്ക് മേൽ അമേരിക്ക ചുമത്തിയ ഇരട്ടിത്തീരുവ അന്യായവും യുക്തിരഹിതവും’; ചൈന

Spread the love

ഇന്ത്യയ്ക്ക് മേൽ അമേരിക്ക ചുമത്തിയ ഇരട്ടിത്തീരുവ അന്യായവും യുക്തിരഹിതവുമെന്ന് ചൈന. വെല്ലുവിളിയെ സംയുക്തമായി നേരിടാൻ ഡൽഹിയും ബീജിംഗും സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കണമെന്ന് ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് പറഞ്ഞു. കൂടുതൽ ഇന്ത്യൻ കമ്പനികളെയും ചൈനീസ് അംബാസഡർ സ്വാഗതം ചെയ്തു.ഗൽവൻ സംഘർഷത്തിന് പിന്നാലെ അകന്ന ഇന്ത്യ- ചൈന ബന്ധം, അമേരിക്കൻ തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മെച്ചപ്പെടുകയാണ്. ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്തിയ നടപടിയെ ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സൂ ഫെയ്‌ഹോങ് ശക്തമായ ഭാഷയിൽ അപലപിച്ചു. അന്യായവും യുക്തിരഹിതവുമായ യു എസ് നടപടിയെ ശക്തമായി എതിർക്കുന്നു. വെല്ലുവിളിയെ സംയുക്തമായി നേരിടാൻ ഡൽഹിയും ബീജിംഗും സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കണമെന്നും, സൂ ഫെയ്‌ഹോങ്. കൂടുതൽ ഇന്ത്യൻ കമ്പനികളെ ചൈന സ്വാഗതം ചെയ്തു.

ചൈനീസ് കമ്പനികൾക്കും മൊബൈൽ ആപ്പുകൾക്കും ഇന്ത്യയിൽ ഏർപ്പെടുത്തിയ നിരോധനവും ചൈനീസ് നയതന്ത്രപ്രതിനിധി പരോക്ഷമായി സൂചിപ്പിച്ചു. പ്രധാനമന്ത്രിയുടെ ചൈന സന്ദർശനത്തിനിടയിലും വിഷയം ചൈന ഉന്നയിച്ചിരുന്നു. ചൈന – ജപ്പാൻ യുദ്ധ വിജയത്തിന്റ 80 കാർഷിക ആഘോഷ പരിപാടിയിലാണ് ചൈനീസ് അംബാസിഡറുടെ പരാമർശം.

You cannot copy content of this page