Breaking News

തൃശ്ശൂരിൽ ഓടുന്ന കാറിന് മുകളിലേക്ക്‌ മരം കടപുഴകി വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

തൃശ്ശൂർ: അതിതീവ്ര മഴയെത്തുടർന്ന് സ്വരാജ് റൗണ്ടിൽ ബാനർജി ക്ലബ്ബിന് സമീപം ഓടുന്ന കാറിന് മുകളിലേക്ക്‌ മരം വീണു. തേക്കിൻകാട് മൈതാനത്ത് നിന്നിരുന്ന മരമാണ് കടപുഴകി കാറിന് മുകളിൽ വീണത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

 

 

മരം വീണതോടെ ഏറെനേരം റൗണ്ടിൽ ഗതാഗതം തടസ്സപ്പെട്ടു. കാറിന് പിന്നിൽ ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉച്ചസമയമായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു.

You cannot copy content of this page